നെടുമങ്ങാട്: "സ്വച്ഛത ഹി സേവ' കാമ്പയിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ സമുദ്രതീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. ' ഓരോ കടൽത്തീരവും ജലാശയവും ശുചിയാക്കുക' എന്ന ലക്ഷ്യത്തോടെ നടത്തിയ ശുചീകരണത്തിന് വിദ്യാർഥികളും യുവജനങ്ങളും വനിതകളും അടക്കം നിരവധി പേർ പങ്കെടുത്തു.
ജൻ ശിക്ഷൻ സൻ സ്ഥാൻ ഡയറക്ടർ കെ.ബി. സതീഷ്, പ്രോഗ്രാം ഓഫിസർ അഖിലേഷ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസർ ആർ.ജി. മായ, എസ്. സ്വപ്ന, മൂഴിയിൽ മുഹമ്മദ് ഷിബു എന്നിവർ നേതൃത്വം നൽകി.